Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Madinah Bus Accident

മദീന ബസ് അപകടം; ജി​​​ദ്ദ​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ ക്യാ​​​മ്പ് ഓ​​​​ഫീ​​​​സ് തു​​​​റ​​​​ന്നു

ജി​​​​ദ്ദ: സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ലെ മ​​​​ദീ​​​​ന​​​​യി​​​​ൽ ബ​​​​സും ഡീ​​​​സ​​​​ൽ‌ ടാ​​​​ങ്ക​​​​റും കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഇ​​​​ന്ത്യ​​​​യി​​​​ൽനി​​​​ന്നു​​​​ള്ള ഉം​​​​റ തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രു​​​​ടെ കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളെ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ഇ​​​​​ന്ത്യ​​​​​ൻ സ്ഥാ​​​​​ന​​​​​പ​​​​​തി​​​​​ കാ​​​​​ര്യാ​​​​​ല​​​​​യം ജി​​​​​ദ്ദ​​​​​യി​​​​​ൽ ക്യാമ്പ് ഓ​​​​​ഫീ​​​​​സ് തു​​​​​റ​​​​​ന്നു.

അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍നി​​​​ന്ന് ര​​​​ക്ഷ​​​​പെ​​​​ട്ട അ​​​​ബ്ദു​​​​ള്‍ ഷൊ​​​​യി​​​​ബ് മു​​​​ഹ​​​​മ്മ​​​​ദി​​​​നെ മ​​​​ദീ​​​​ന ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി കോ​​​​ണ്‍സ​​​​ല്‍ ജ​​​​ന​​​​റ​​​​ല്‍ ഫ​​​​ഹ​​​​ദ് അ​​​​ഹ​​​​മ്മ​​​​ദ് ഖാ​​​​ന്‍ സു​​​​രി ക​​​​ണ്ടു. സാ​​​​ധ്യ​​​​മാ​​​​യ എ​​​​ല്ലാ ചി​​​​കി​​​​ത്സ​​​​യി​​​​ലും ഷൊ​​​​യി​​​​ബ് മു​​​​ഹ​​​​മ്മ​​​​ദി​​​​ന് ന​​​​ല്‍കു​​​​മെ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ഉ​​​​റ​​​​പ്പ് ന​​​​ല്‍കി​​​​യ​​​​താ​​​​യി കോ​​​ൺ​​​സ​​​ൽ ജ​​​ന​​​റ​​​ൽ അ​​​​റി​​​​യി​​​​ച്ചു.

ക​​​​ര്‍ണാ​​​​ട​​​​ക സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ര​​​​ണ്ടു​​​​പേ​​​​ർ ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ൽ​​​പ​​​തി​​​ലേ​​​റെ​​​പ്പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ഹൈ​​​ദ​​​രാ​​​ബാ​​​ദ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഏ​​​റെ​​​യും. 20 സ്ത്രീ​​​​ക​​​​ളും 11 കു​​​​ട്ടി​​​​ക​​​​ളും മ​​​രി​​​ച്ചു​​​വെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്നു. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ബി​​​ദ​​​ർ മൈ​​​​​ലൂ​​​​​ർ സി​​​​​എം​​​​​സി കോ​​​​​ള​​​​​നി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള റ​​​​​ഹ്മ​​​​​ത്ത് ബീ ​​​​​എ​​​​​ന്ന എ​​​​​ൺ​​​​​പ​​​​​തു​​​​​കാ​​​​​രി മ​​​രി​​​ച്ച​​​താ​​​യി ഇ​​​ന്ന​​​ലെ അ​​​ധി​​​കൃ​​​ത​​​ർ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.​​​ ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​ലെ​​​​​ത്തി​​​​​യ​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ഇ​​​​​വ​​​​​ർ ഉം​​​​​റ തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ന​​​​​ത്തി​​​​​നാ​​​​​യി സൗ​​​​​ദി​​​​​യി​​​​​ലേ​​​​​ക്കു പോ​​​​​യ​​​​​ത്.

ഹു​​​​​ബ്ബ​​​​​ള്ളി സ്വ​​​​​ദേ​​​​​ശി അ​​​​​ബ്ദു​​​​​ൾ ഗ​​​​​നി ഷി​​​​​ര​​​​​ഹ​​​​​ട്ടി എ​​​​​ന്ന​​​​​യാ​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 44 ഇ​​​​​ന്ത്യ​​​​​ൻ തീ​​​​​ർ‌​​​​​ഥാ​​​​​ട​​​​​ക​​​​​ർ മ​​​​​രി​​​​​ച്ച​​​​​താ​​​​​യി തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച തെ​​​​​ലു​​​​​ങ്കാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​ർ സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു. അ​​​​​തേ​​​​​സ​​​​​മ​​​​​യം 42 ഇ​​​​​ന്ത്യ​​​​​ക്കാ​​​​​ർ മാ​​​​​ത്ര​​​​​മാ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​തെ​​​​​ന്ന് കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ പ​​​റ​​​യു​​​ന്നു.

കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ സം​​​സ്കാ​​​രം മ​​​ദീ​​​ന​​​യി​​​ൽ​​​ത്ത​​​ന്നെ ന​​​ട​​​ത്താ​​​നാ​​​ണ് ആ​​​ലോ​​​ച​​​ന. ഇ​​​തി​​​നാ​​​യി ബ​​​​ന്ധു​​​​ക്ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​ന്പ​​​​തോ​​​​ളം പേ​​​​ർ സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ലേ​​​​ക്കു പോ​​​​യ​​​​താ​​​​യി തെ​​​​ലു​​​​ങ്കാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു. വ്യാ​​​​ഴാ​​​​ഴ്ച അ​​​​ന്ത്യ​​​​ക​​​​ർ​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത വി​​​​ധ​​​​ത്തി​​​​ലാ​​​​ണ് ഭൂ​​​​രി​​​​ഭാ​​​​ഗം മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളും. സൗ​​​​ദി​​​​യി​​​​ലെ​​​​ത്തു​​​​ന്ന കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ഡി​​​​എ​​​​ൻ​​​​എ​ ശേ​​​ഖ​​​രി​​​ച്ച് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളു​​​മാ​​​യി ഒ​​​ത്തു​​​നോ​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചും ആ​​​ലോ​​​ച​​​ന​​​ക​​​ളു​​​ണ്ട്.

Latest News

Corehub Up